രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെന്നതിന് ശങ്കരാടി സ്റ്റൈലിൽ കൈരേഖ മാത്രം കാണിച്ച് ഭാരതീയ ഇലക്ഷൻ കമ്മീഷൻ. സൈറ്റിലുള്ളത് സ്വയം വിമൽകുമാർ ചമയുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ

രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെന്നതിന് ശങ്കരാടി സ്റ്റൈലിൽ കൈരേഖ മാത്രം കാണിച്ച് ഭാരതീയ ഇലക്ഷൻ കമ്മീഷൻ. സൈറ്റിലുള്ളത് സ്വയം വിമൽകുമാർ ചമയുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ
Aug 18, 2025 05:57 AM | By PointViews Editr

            ഒടുവിൽ ഇലക്ഷൻ കമ്മീഷൻ എന്ന മിമിക്സ് പരേഡ് ടീം രംഗത്ത് വന്നു. അവർ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാനാണ് പത്രസമ്മേളനം വിളിച്ചതെന്നാണ് അവർ തന്നെ അവകാശപ്പെട്ടത്. മറുപടി പറയുന്നത് പ്രതിപക്ഷ ആരോപണങ്ങൾക്കാണ് എന്ന് ഇലക്ഷൻ കമ്മീഷൻ പറയുമ്പോൾ ആരുടെ പ്രതിപക്ഷമെന്ന ചോദ്യം ഉയരും. വിശദീകരണം കേട്ടാൽ തോന്നുക, മോദി സർക്കാരും ഇലക്ഷൻ കമ്മീഷനും ഒന്നാണെന്നും രാഹുൽ ഗാന്ധിയും മറ്റ് കക്ഷികളും ഇലക്ഷൻ കമ്മീഷൻ്റെ പ്രതിപക്ഷമാണെന്നും പറയാതെ പറഞ്ഞു വയ്ക്കുകയാണ്. യഥാർത്ഥത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞവയുടെ ആകെ തുക ഈ കമ്മീഷൻ ബിജെപിയുടെ ഒരു ഏജൻസി മാത്രമാണെന്ന തോന്നൽ ജനാധിപത്യ വിശ്വാസികളിൽ ഉയർത്തുന്നു. ഒന്നുകിൽ സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവർത്തിക്കാൻ കഴിവില്ലാത്തവരാണ് ഇലക്ഷൻ കമ്മീഷനിലുള്ളത് എന്ന് സംശയിക്കുന്നതാണ്. അല്ലങ്കിൽ അവർ ബി ജെ പിയുടെ ഉപകരണങ്ങൾ മാത്രമാണ് എന്നും പറയേണ്ടി വരും. തങ്ങൾക്ക് ഒരു വിവരവും യുക്തിയും ഇല്ലന്ന് അവർ തന്നെ ഉയർത്തുന്ന ഒറ്റ വിശദീകരണത്തിൽ നിന്ന് തന്നെ വ്യക്തമാകും. റീഡബിൾ ലിസ്റ്റ് സ്വകാര്യതയുടെ ലംഘനമായതിനാൽ അത് നൽകാനാവില്ല എന്നാണ് ഇലക്ഷൻ കമ്മീഷൻ പറയുന്നത്. അങ്ങനെയെങ്കിൽ ഇലക്ഷൻ കമ്മീഷന് വെബ് സൈറ്റും സോഷ്യൽ മീഡിയ പ്രൊഫൈലുകളും എന്തിന് എന്ന ചോദ്യം ബാക്കിയാണ്. രാഹുൽ ഗാന്ധി വോട്ടേഴ്സ് ലിസ്റ്റ് ദുരുപയോഗിച്ചുവെന്നും വ്യക്തികളുടെ സ്വകാര്യത നശിപ്പിച്ചെന്നുമുള്ള വിശദീകരണം ഭാരതത്തിൻ്റെ ഇലക്ഷൻ കമ്മീഷൻ പറയുമ്പോൾ മിമിക്രി കണ്ടതുപോലെ ആരെങ്കിലും ചിരിച്ചു മറിഞ്ഞാൽ അവരേയും കുറ്റം പറയാനാകില്ല. ഇലക്ഷൻ കമ്മീഷൻ തന്നെ അച്ചടിച്ചു വിതരണം ചെയ്യുന്ന വേട്ടേഴ്സ്

ലിസ്റ്റ് സ്വകാര്യത നശിപ്പിക്കില്ലേ? ഇത് ചോദിക്കാൻ ബുദ്ധിയുറച്ച മാധ്യമ പ്രവർത്തകർ ഇല്ലാതെ പോയത് ഇലക്ഷൻ കമ്മീഷൻ്റെ ഭാഗ്യം. മാത്രമല്ല ഇലക്ഷൻ കമ്മീഷൻ കോമഡികൾ വാർത്തയായത് എങ്ങനെയൊക്കെ എന്ന് നോക്കിയാൽ തന്നെ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് ഉത്തരമൊന്നും പറയാനില്ല തങ്ങൾക്കെന്ന് കമ്മീഷൻ തന്നെ തെളിയിച്ചു കൊടുത്തു.

തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും നിഷ്പക്ഷമായാണ് പ്രവർത്തനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അവകാശപ്പെട്ടു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രായപൂർത്തിയായ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാകുകയും വോട്ട് രേഖപ്പെടുത്തുകയും വേണം. നിയമപ്രകാരം എല്ലാ രാഷ്ട്രീയ പാർട്ടികളും രൂപംകൊള്ളുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ കമ്മിഷന് വിവേചനം നടത്താനാകുകയെന്ന വിഡ്ഡി ചോദ്യവും അയാൾ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ ഭരണഘടനാപരമായ കടമയിൽ നിന്ന് പിന്മാറില്ല.

ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചവരോട് തെളിവ് ചോദിച്ചു. എന്നാൽ അവർ അതിനുള്ള മറുപടി നൽകിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോ വോട്ടർമാരോ അത്തരം ആരോപണങ്ങളെ ഭയക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തോളിൽ തോക്കുവച്ച് ഇന്ത്യയിലെ വോട്ടർമാരെ ലക്ഷ്യം വച്ചുകൊണ്ട് രാഷ്ട്രീയം കളിക്കുമ്പോൾ, കമ്മിഷൻ എല്ലാവരോടുമായി ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, ദരിദ്രർ, ധനികർ, വൃദ്ധർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും എല്ലാ മതങ്ങളിലെയും എല്ലാ വോട്ടർമാരുടെയും കൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഭയമില്ലാതെ പാറപോലെ നിലകൊള്ളുന്നു. യാതൊരു വിവേചനവുമില്ല. ഇനിയും അത് തുടരും' - തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടുകവർച്ചാ ആരോപണമുന്നയിച്ച് പ്രചാരണം കടുപ്പിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനവുമായി രംഗത്തെത്തിയത്. ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ വോട്ട് അധികാർ യാത്രയ്ക്ക് രാഹുൽ ഗാന്ധി ഇന്ന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ വോട്ടുചോർച്ചാ തെളിവുകൾ പുറത്തുവിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തുകൊണ്ട് മൗനം തുടരുന്നു എന്ന ചോദ്യം പ്രതിപക്ഷം നിരന്തരം ആവർത്തിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തിരുത്തുന്നതിന് യഥാസമയങ്ങളിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് അവസരം നൽകിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ആ വാർത്താ കുറിപ്പിൽ വിശദീകരിച്ചത്. കരടുപട്ടികയിറക്കുമ്പോഴും അന്തിമപട്ടിക വരുമ്പോഴും തെറ്റുകൾ പരിശോധിക്കാൻ പാർട്ടികൾക്ക് അവസരം നൽകാറുണ്ട്. യഥാവിധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ, തെറ്റുകളുണ്ടെങ്കിൽ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ തിരുത്താൻ കഴിയുമായിരുന്നെന്നും കമ്മിഷൻ ശനിയാഴ്‌ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വാർത്താ സമ്മേളനം

വിളിച്ചു ചേർത്തത് എങ്കിലും സ്വന്തം കഴിവില്ലായ്മ തെളിയിക്കാൻ മാത്രമാണ് കമ്മീഷന് സാധിച്ചത്. രാഹുൽ ഗാന്ധി ചോദിച്ച ചോദ്യങ്ങൾക്ക് ഈ വിശദീകരണത്തിൽ കൃത്യമായതും തെളിവ് സഹിതമുള്ളതുമായ ഉത്തരമെവിടെ എന്നും ഒരു ചോദ്യവും ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ ചോദിച്ചില്ല.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി വിവാദങ്ങൾക്ക് മറുപടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമായ ഉത്തരങ്ങളില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിച്ചത്. വോട്ട് കൊള്ള എന്നത് വെറും കള്ളക്കഥയാണെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്നാൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളിൽ പലതിനും വ്യക്തമായ മറുപടി നൽകിയില്ല.

വോട്ടർ പട്ടികയിൽ ഇത്രയധികം വ്യാജ എൻട്രികൾ കടന്നുകൂടിയത് എങ്ങനെയാണ്? എന്തുകൊണ്ടാണ് ഡിജിറ്റൽ വിവരങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്തത് എന്തുകൊണ്ട്? സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചത് എന്തിനാണ്? ഈ ക്രമക്കേടുകൾക്കെതിരെ എന്ത് നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കാൻ പോകുന്നത്? തുടങ്ങിയവയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രധാന ചോദ്യങ്ങൾ.

പക്ഷെ ഉത്തരം മറ്റ് പലതുമായിരുന്നു.

അനുവാദമില്ലാതെയാണ് പ്രതിപക്ഷ നേതാവ് വോട്ടർമാരുടെ ചിത്രം പരസ്യപ്പെടുത്തിയതെന്നും ഇത്തരത്തിൽ

രാഹുൽ ഗാന്ധി വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. പോളിങ് ബൂത്തുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ വിസമ്മതിച്ചതിൻ്റെ കാരണവും ഗ്യാനേഷ് കുമാർ വിശദീകരിച്ചിരുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണോ എന്നും ദൃശ്യങ്ങൾ പുറത്തുവിട്ടാൽ വോട്ടർമാരുടെ സ്വകാര്യതക്ക് ഭംഗം വരുമെന്നും ഉള്ള അതീവ കോമഡിക്കഥയാണ് കമ്മീഷൻ മറുപടിയായി പറഞ്ഞത്.

രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ച വോട്ട് ചോരിയെ തെരഞ്ഞെടുപ്പ് കമ്മിഷണർ വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഒരു കോടിയിലധികം ജീവനക്കാർ ഏർപ്പെട്ടിരിക്കെ എങ്ങനെ വോട്ട് മോഷ്ടിക്കാനാകുമെന്നും കമ്മീഷൻ ചോദിച്ചു.

തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെയോ വോട്ടർമാരെയോ ഭയപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറയുന്നു. രാഹുൽ ഗാന്ധിയുടെ ആരോപണം ഇന്ത്യൻ ഭരണഘടനയോടുള്ള അപമാനമാണെന്നും കമ്മീഷനും വോട്ടർമാരും രാഷ്ട്രിയത്തെ ഭയപ്പെടുന്നില്ലെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. വോട്ടർമാരെ അപകീർത്തിപ്പെടുത്തിയാൽ വെറുതെയിരിക്കില്ലെന്നും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. എങ്ങനുണ്ട് ഇലക്ഷൻ കമ്മീഷൻ ? ഇന്ത്യയിൽ ഭരണഘടനയുണ്ടെന്നും തിരഞ്ഞെടുപ്പുണ്ടെന്നും സമ്മതിച്ചു എന്നതാണ് ഇലക്ഷൻ കമ്മീഷൻ പറഞ്ഞതിൽ ജനത്തിന് മനസ്സിലായത്. വോട്ട് ചെയ്യൂക എന്നത് സ്വകാര്യതയാണ്. വോട്ട് ചെയ്യുന്ന വ്യക്തിസ്വകാര്യമല്ല. വോട്ടവകാശവും സ്വകാര്യതയല്ല. വോട്ട് ചെയ്യുന്നത് പൊതുസ്ഥലത്താണ്. അതുകൊണ്ടാണ് പരസ്യമായി ക്യൂ നിന്ന് പരസ്യ വേദിയിൽ, ക്യാമറകൾക്ക് മുന്നിൽ നിന്ന് ഒരു വോട്ടർ വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടറെ പരസ്യമായി തിരിച്ചറിയാനാണ് പോളിങ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരും പാർട്ടി പ്രതിനിധികളും ഒക്കെ പരസ്യമായി ഇരിക്കുന്നത്. വോട്ട് ആർക്ക് ചെയ്തു എന്നത് മാത്രമാണ് രഹസ്യമെന്ന് ആ തിരഞ്ഞെടുപ്പ് കമ്മീഷണറോഡ് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കണം. ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തില്ല എന്ന ഇലക്ഷൻ കമ്മീഷൻ്റെ ഉറപ്പ് കേട്ടാൽ ജനങ്ങൾ ചിരിച്ച് ചിരിച്ച് മരിക്കും. ഏതൊക്കെ ഇലക്ഷൻ തട്ടിപ്പുണ്ടോ അവിടെല്ലാം ഉദ്യോഗസ്ഥരും പങ്കാളികളാണ്. അത് ചിലപ്പോൾ രാഷ്ട്രീയ ഭീകരരെ പേടിച്ച് ചെയ്യുന്നതാകാം അല്ലങ്കിൽ സ്വന്തം വ്യക്തി രാഷ്ട്രീയ ലാഭം നോക്കിയാകാം എന്നേയുള്ളൂ. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്ന് കണ്ടപ്പോൾ ഒന്ന് ഇലക്ഷൻ കമ്മീഷൻ്റെ വെബ്സൈറ്റിൽ ഒന്ന് കയറി പരിശോധിച്ചു. അപ്പോഴും ചിരിയാണ് ഉണ്ടാവുക.

ഞാൻ എന്നെത്തന്നെ വിളിക്കുന്നത് "ആദരണീയനായ ഞാൻ" എന്നാണ് എന്ന് പറയുന്നതുപോലെയാണ് സൈറ്റിലെ ഹോം പേജ് തന്നെയുള്ളത്.

ഇലക്ഷൻ കമ്മീഷൻ്റെ സൈറ്റിൽ ചുമ്മാ ഒന്ന് കയറി നോക്കിയാൽ സാധാരണ ജനത്തിനോ പൗരൻമാർക്കോ പരിശോധിക്കാൻ പറ്റിയ സുതാര്യമായ ഒരു വിവരവും ഈ ഭാരതീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സൈറ്റിൽ ലഭ്യമല്ല. വോട്ട് എന്താണെന്ന് പോലും ലളിതമായി വ്യക്തമാക്കാനോ ബോധവൽക്കരിക്കാനോ പോലും കഴിയില്ല. രാഹുൽ ഗാന്ധി എന്ന ജനാധിപത്യ ബോധമുള്ള നേതാവ് കഠിനാധ്വാനം ചെയ്തിട്ടാണ് ഇതേ ഇലക്ഷൻ കമ്മീഷൻ തൂക്കിക്കെട്ടിക്കൊടുത്ത വോട്ടേഴ്സ് ലിസ്റ്റ് പരിശോധിച്ച് അതിൽ നടത്തിയ സംശയകരവും ഭരണഘടനാവിരുദ്ധവുമായ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടിയത്. അത് വൻ കോലാഹലങ്ങൾക്ക് വഴി തുറന്നതിന് കാരണവും അതാണ്. എന്തിനാണ് ഇലക്ഷൻ കമ്മീഷന് ഒരു വെബ് സൈറ്റ് എന്ന് പോലും പരമ പുഛത്തോടെ ആരെങ്കിലും ചോദിച്ചാൽ അതിൽ കുറ്റം പറയാനാകില്ല എന്നത് സത്യമാണെന്ന് ഭാരതീയ ഇലക്ഷൻ കമ്മീഷൻ്റെ സൈറ്റ് പരിശോധിക്കുന്ന ആർക്കും മനസ്സിലാക്കാം. യഥാർത്ഥത്തിൽ ഇലക്ഷൻ കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ് എന്നിരിക്കെ ഒരു ശരാശരി വിദ്യാഭ്യസമുള്ള ഏതൊരു പൗരനും ഏറ്റവും ലളിതവും വേഗത്തിലും അവൻ തിരയുന്ന വസ്തുതകൾ ലഭ്യമാകേണ്ടതാണ്. ഇതൊരു വക പ്രാകൃത ശൈലിയിലുള്ളതും ഭാഷയും ലിപിയും അക്ഷര ക്രമവും ഒക്കെ രൂപപ്പെടുന്നതിന് മുമ്പുള്ള ഭാഷയിൽ എഴുതിയ മഹാ കാവ്യം പോലെയുണ്ട്. ഈ സൈറ്റിൽ പോയാൽ ആകെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യം ചീഫ് ഇലക്ഷൻ കമ്മീഷണർ അദ്ദേഹത്തെ തന്നെ സ്വയം വിളിക്കുന്നത് ആദരണീയനായ ചീഫ് ഇലക്ഷൻ കമ്മീഷണർ എന്നാണ് എന്നു മാത്രമാണ്. ബാക്കി രണ്ട് കമ്മീഷണർമാർ കൂടിയുണ്ടെങ്കിലും അവർക്ക് ഹോൺ റബിൾ ഇല്ല.വെറും രണ്ട് സാധാ കമ്മീഷണർമാർ - അത്രേ ഉള്ളൂ. അവർക്ക് ഹോൺ വേണ്ട റബിളും വേണ്ട. പറയുമ്പോൾ മൂന്നും തുല്യമാണെന്ന ഡയലോഗും കിട്ടും. സത്യത്തിൽ മൂന്നും കണക്കാ.....

രാഹുൽ ഗാന്ധിയും പ്രതിപക്ഷവും വോട്ട് ചോരി കാംപയിൽ നടത്തുമ്പോൾ ആണ് ഇലക്ഷൻ കമ്മീഷൻ്റെ സൈറ്റിൽ എന്തൊക്കെയെന്ന് തിരയാൻ പറ്റിയ സമയം. രാഹുൽ ഗാന്ധി ഒരു ഡിജിറ്റൽ രേഖ ചോദിച്ചാൽ നൽകാൻ അവരുടെ കൈയ്യിൽ എന്തേലും വേണ്ടേ? പാവങ്ങളാ. ഫ്രീയായി ഒരു സൈറ്റ് കിട്ടി. അതിൽ തുരുതുരാ എന്തൊക്കെയോ തട്ടിക്കൂട്ടി പോസ്റ്റ് ചെയ്യുന്നു. വായിച്ചാൽ ആർക്കും ഒന്നും മനസ്സിലാകരുത് എന്ന് എന്തോ നിർബന്ധമുള്ളത് പോലെ. പ്രതിപക്ഷവും ജനങ്ങളും പലതും ചോദിക്കുന്നുണ്ട് അവരോട്. അതിന് വ്യക്തമായ മറുപടി പറയാൻ അവർക്ക് കഴിയുന്നില്ല. രാഹുൽ ഗാന്ധി ഡിജിറ്റൽ ഇന്ത്യയുടെ ഏറ്റവും മനോഹരമായ സാധ്യതകൾ ഉപയോഗിച്ച് സുവ്യക്തവും ലളിതവുമായ വിവരങ്ങൾ സഹിതം പിഴവുകൾ ചൂണ്ടിക്കാട്ടുമ്പോൾ ദേശീയ ഭരണകക്ഷി നേതാക്കളും അണികളെന്ന് അവകാശപ്പെടുന്നവരും കുറേ തക്കിട തരികിട പരിഹാസ ഡയലോഗും കാച്ചി കണ്ണടച്ചിരിപ്പാണ്. എന്താ കാരണം? തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സൈറ്റിൽ പോയി നോക്കി രാഹുൽ ഗാന്ധിക്ക് മറുപടി കൊടുക്കാമെന്ന് വച്ചാൽ അവിടൊരു ഡാറ്റയുമില്ല കൂക്കയമില്ല. എന്നാൽ പിന്നെ അവിടെ തൂക്കിയിട്ടിട്ടുള്ള എന്തേലും ഫോട്ടോയും കടലാസും എടുത്ത് പ്രതികരിച്ചേക്കാമെന്ന് വച്ചാൽ ആദ്യം വായിക്കാൻ അക്ഷരമറിയണം, വാക്കറിയണം, വാക്കറിഞ്ഞാൽ അർഥമറിയണം. ഇതൊക്കെ കിട്ടാൻ ലളിതമായി എന്തേലും ഇലക്ഷൻ കമ്മീഷൻ്റെ സൈറ്റിലുണ്ടാവണ്ടേ? നഹി. എന്നാൽ സോഷ്യൽ മീഡിയയിൽ നോക്കിയാൽ വല്ലതും തടഞ്ഞേക്കുമെന്ന് കരുതി നോക്കിയാൽ അവർക്ക് അർഥം മനസ്സിലാക്കി രാഹുൽ ഗാന്ധിയോട് മറുപടി പറയാൻ എന്തേലും അവിടേയും വേണ്ടേ? അതും നഹിയാണ്. ആകെ കൂടി രാഹുൽ ഗാന്ധിയെ ഗണ്ടി, പപ്പു എന്നൊക്കെ വിളിക്കാനല്ലാതെ സവർക്കർ പക്ഷക്കാരിൽ ഒന്നിനെയും കൊള്ളില്ല. അതാകട്ടെ ക്ലാസിൽ എണീപ്പിച്ചു നിർത്തി ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ ട്രൗസറിൻ്റെ മൂട് കീറിയതു കൊണ്ട് ചമ്മി ചമ്മി എണീക്കാൻ മടിക്കുന്ന കുണുവായേ പോലെ ഇളിച്ചു കാണിക്കുന്നതു പോലെയാണ് ഇലക്ഷൻ കമ്മീഷനുള്ളത്. രാഹുൽ ഗാന്ധി സേതുരാമയ്യർ സിബിഐയിലെ മമ്മൂട്ടിയെ പോലെ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം നൽകാൻ വരുന്നവർ മറവത്തൂർ കനവിൽ കുണ്ടിക്ക് വെടി കൊണ്ട് നിൽക്കുന്ന ശ്രീനിവാസനെപ്പോലെയാണ്.

ഡിജിറ്റൽ ഇന്ത്യയിലെ പ്രതിപക്ഷ നേതാവ് ചോദിച്ചാൽ ഒരു ഡാറ്റ കൊടുക്കാൻ കഴിവില്ലാത്ത ഒരു കമ്മീഷൻ ഒക്കെയാണ് എന്ന് പറയേണ്ടതായി വരും. അങ്ങനെയെങ്കിൽ ഭരണക്കാർ അവകാശപ്പെടുന്ന ഡിജിറ്റൽ ഇന്ത്യ എന്ന അവകാശവാദവും പൊളിയുകയാണ്. നിഷ്പക്ഷതയോടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ നിയോഗിക്കപ്പെട്ട ഇലക്ഷൻ കമ്മീഷൻ സമീപകാലത്ത് ഫോട്ടോ ഷൂട്ട് നടത്തി സൈറ്റിലിട്ട് അർമാദിക്കുകയാണ്. പെരിശാസ്ത്രിയും ടി.എൻ.ശേഷനും എം.എസ്.ഗില്ലും ഒക്കെ യിരുന്ന കസേരയിലാണ് ഗാന്ധിയുടെ മൂന്ന് മരപ്പാവകളേ പോലെ 3 പേർ ഇപ്പോൾ കയറിയിരിക്കുന്നത്. ഗാന്ധിയുടെ കുരങ്ങൻമാർക്ക് പറയാൻ എന്തെങ്കിലും സന്ദേശമെങ്കിലും ഉണ്ടായിരുന്നു. ഇവർക്കോ? പിന്നെ ആകെ നടക്കുന്നത് സൈറ്റിൽ എൻ്റെ മുഖം, എൻ്റെ ഫിഗർ. എൻ്റെ ഫിഗർ, എൻ്റെ മുഖം.

ഞാൻ എന്നെ വിളിക്കുന്നത് വിമൽ കുമാർ എന്നാണെന്ന് പറയുന്നതുപോലെ കുറേ പെർഫോമൻസ്. ചോദ്യമെല്ലാം ഇംഗ്ലീഷിൽ ആയിരുന്നെങ്കിലും ഉത്തരമേറെയും ഹിന്ദിയിലായിരുന്നു. ബഹു ഭൂരിപക്ഷം ഇന്ത്യക്കാർക്ക് ഒന്നും മനസ്സിലാകരുതെന്ന് കമ്മീഷന്ന് പ്രത്യേക താൽപര്യമുണ്ട്. ഒരു എൻഡിഎ സഖ്യകക്ഷിയായി ഇലക്ഷൻ കമ്മീഷനും ചേർന്നുവെന്ന് കരുതിയാൽ മതി.. പിന്നെ ഒടുക്കം കമ്മീഷൻ പറഞ്ഞതാണ് വേറേ കോമഡി. തട്ടിപ്പ് നടന്നത് സംബന്ധിച്ച ആരോപണത്തിന് വിശദീകരണം തരാത്ത പക്ഷം മാപ്പ് പറയണം.ഇല്ലങ്കിൽ നടപടി എടുക്കും എന്ന്! അല്ല കമ്മീഷാ, ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ കമ്മീഷൻ്റെ കയ്യിൽ എന്തേലും തെളിവുണ്ടോ? രേഖയുണ്ടോ? ഉണ്ടെങ്കിൽ അത് കൊണ്ടു വാ.എന്നിട്ടല്ലേ മാപ്പും കോപ്പും.....

The Election Commission of India only showed a handwritten note in the style of Shankaracharya to prove that Rahul Gandhi's statement was wrong. The Chief Election Commissioner who disguises himself as Vimal Kumar is on the site.

Related Stories
കണ്ണൂർ കലക്ടർ സത്യം പറയുമ്പോൾ

Aug 18, 2025 08:46 AM

കണ്ണൂർ കലക്ടർ സത്യം പറയുമ്പോൾ

കണ്ണൂർ കലക്ടർ സത്യം...

Read More >>
ദുരൂഹ വ്യവസായികൾ സിപിഎമ്മിൽ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്‌' നടത്തുമ്പോൾ

Aug 17, 2025 02:58 PM

ദുരൂഹ വ്യവസായികൾ സിപിഎമ്മിൽ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്‌' നടത്തുമ്പോൾ

ദുരൂഹ വ്യവസായികൾ സിപിഎമ്മിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്‌'...

Read More >>
രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര തുടങ്ങി. സുരേഷ് ഗോപി കളിച്ച് ഇലക്ഷൻ കമ്മിഷനും ബിജെപിയും

Aug 17, 2025 01:36 PM

രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര തുടങ്ങി. സുരേഷ് ഗോപി കളിച്ച് ഇലക്ഷൻ കമ്മിഷനും ബിജെപിയും

രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര തുടങ്ങി. സുരേഷ് ഗോപി കളിച്ച് ഇലക്ഷൻ കമ്മിഷനും...

Read More >>
സാധുക്കളോടൊപ്പം ദിവസം ചിലവഴിച്ച് ലെയോ പതിനാലാമൻ മാർപ്പാപ്പ

Aug 17, 2025 01:27 PM

സാധുക്കളോടൊപ്പം ദിവസം ചിലവഴിച്ച് ലെയോ പതിനാലാമൻ മാർപ്പാപ്പ

സാധുക്കളോടെപ്പം ദിവസം ചിലവഴിച്ച് ലെയോ പതിനാലാമൻ...

Read More >>
മന്ത്രിക്കൊച്ചമ്മയോട് കൂലി ചോദിക്കുകയോ? താല്കാലിക തൊഴിലാളികൾക്ക് അത്രയ്ക്ക് അഹങ്കാരമോ?

Aug 15, 2025 02:52 PM

മന്ത്രിക്കൊച്ചമ്മയോട് കൂലി ചോദിക്കുകയോ? താല്കാലിക തൊഴിലാളികൾക്ക് അത്രയ്ക്ക് അഹങ്കാരമോ?

മന്ത്രിക്കൊച്ചമ്മയോട് കൂലി ചോദിക്കുകയോ? താല്കാലിക തൊഴിലാളികൾക്ക് അത്രയ്ക്ക്...

Read More >>
ഗ്യാസ് കയറ്റി വന്ന വണ്ടി മറിഞ്ഞ് അപകടം

Aug 15, 2025 02:01 PM

ഗ്യാസ് കയറ്റി വന്ന വണ്ടി മറിഞ്ഞ് അപകടം

ഗ്യാസ് കയറ്റി വന്ന വണ്ടി മറിഞ്ഞ്...

Read More >>
Top Stories